കൊട്ടാരക്കര : നാടെങ്ങും ക്ളബ്ബുകളും സാംസ്കാരിക കേന്ദ്രങ്ങളും സന്നദ്ധ സംഘടനകളും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. താലൂക്ക് റിപ്പബ്ളിക് ദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചയാത്ത് അംഗം ആർ.രശ്മി, എം.അമീർ, പെരുങ്കുളം സുരേഷ്,പി.എൻ. ഗംഗാധരൻനായർ, അജേഷ് , നഗരസഭ വൈസ് ചെയർ പേഴ്സൺ വനജ രാജീവ്, വാർഡ് കൗൺസിലർ അരുൺ കാടാംകുളം, ആഘോഷ കമ്മിറ്റി ചെയർമാൻ വി.വിജയകുമാർ, ജനറൽ കൺവീനർ പ്രശാന്ത് കാവുവിള തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ആർ.സത്യപാലൻ അദ്ധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് നെടുവത്തൂർ വേണു, പാതാക ഉയർത്തി. യു.ഡി.എഫ് ചെയർമാൻ ആനക്കോട്ടൂർ ഗോപകുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷ്, സുശീൽകുമാർ, എൻ. ജയചന്ദ്രൻ, ഡി.അനിൽകുമാർ,ചാലൂക്കോണം ശ്രീകുമാർ,മണിയമ്മ, മനോജ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

ബി.ജെ.പി കൊട്ടരക്കര മണ്ഡലം കമ്മിറ്റി ആസ്ഥാനത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അരുൺ കാടാംകുളം, ബി.സുജിത്, പ്രസാദ് പള്ളിക്കൽ, അഡ്വ.ടി.പി.പ്രകാശ്, രാജശേഖരൻ, ഗിരീഷ് കുമാർ സബിത സുരേഷ്, രാജീവ് കേളമത്ത് തുടങ്ങിയവർ സംസാരിച്ചു

കൊട്ടാരക്കര ഗവ.ടൗൺ യു.പി എസിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ വനജാ രാജീവ് പതാക ഉയർത്തി.പ്രധാനാദ്ധ്യാപിക അനിലകുമാരി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അനീഷ്, വൈസ് പ്രസിഡന്റ് സജി ചേരൂർ , എസ്. ഗോപകുമാർ, രജനീഷ് രാജ്, രാജീവ് കേളമത്ത്, ജിനു, സിനി, സൗമ്യ, രാഖി, സുജ, നീതു, റെനി വർഗീസ്, അനൂപ് അന്നൂർ തുടങ്ങിയവർ സംസാരിച്ചു.

തൃക്കണ്ണമംഗൽ ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വേദി പ്രസിഡന്റ് സജി ചേരൂർ പതാക ഉയർത്തി. ഡോ.സന്തോഷ് തര്യൻ, ബിജു മെട്രോ, അഡ്വ.വെളിയം അജിത്, തൃക്കണ്ണമംഗൽ ജോയിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.