ocr
ഓച്ചിറ മഠത്തിൽക്കാരാണ്മ 71ാം നമ്പർ തീപ്പുര മുഹമ്മദ്‌ കുഞ്ഞ് സ്മാരക അങ്കണവാടിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് അനാച്ഛാദനം ചെയ്യുന്നു

ഓച്ചിറ: മഠത്തിൽക്കാരാണ്മ 71ാം നമ്പർ തീപ്പുര മുഹമ്മദ്‌ കുഞ്ഞ് സ്മാരക അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് അനാച്ഛാദനം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യ ദിന റാലി, മധുര വിതരണം, കുട്ടികളുടെ പരിപാടികൾ എന്നിവ നടന്നു. വാർഡ് വികസന സമിതി അംഗങ്ങൾ ബാബു ആമ്പാടിയിൽ, സതീഷ് പള്ളേമ്പിൽ, ഇസ്മായിൽ, ജലാലുദ്ദീൻ, സി.ഡി.എസ്‌ അംഗം രഞ്ജിനി പ്രസാദ്, അംഗനവാടി ടീച്ചർ സരസമ്മ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായാണ് ഓച്ചിറ പഞ്ചായത്തിൽ ഗാന്ധിപ്രതിമ സ്ഥാപിക്കുന്നത്. പ്രമുഖ ഗാന്ധി പ്രതിമ നിർമ്മാതാവ് ബിജു ജോസഫ് ആണ് നാലടി വീതിയും മൂന്നടി പൊക്കവുമുള്ള പ്രതിമ നിർമ്മിച്ചത്.