ഓച്ചിറ: പായിക്കുഴി ബ്രാഹ്മാനന്ദവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന രാമായണ സത്രസഭ ഡോ.പള്ളിക്കൽ സുനിൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സന്തോഷ് സ്നേഹ അദ്ധ്യക്ഷനായി. സെക്രട്ടറി പി.സോമൻ പിള്ള സ്വഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഇടച്ചിരേത്ത് റിപ്പോർട്ട് അവതിരിപ്പിച്ചു. ഇന്ദിര രാമചന്ദ്രൻ, ആർ.ഡി.പത്മകുമാർ, എ.അജ്മൽ, രാധാകൃഷ്ണൻ റൂഫ് വേൾഡ്, അനിൽകുമാർ, മുരളി പരബ്രഹ്മ, തോപ്പിൽ കൃഷ്ണപിള്ള, രാധാകൃഷ്ണൻ, പത്മകുമാർ, രാജേഷ്, ഗോപകുമാർ, ഉഷ മാധവം,സിനി ഉണ്ണികൃഷ്ണൻ, വൈശാഖ്, അമ്മു രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുരളിധരൻ പിള്ള നന്ദി പറഞ്ഞു.