എഴുകോൺ : കടയ്ക്കോട് കെ.എൻ.സത്യപാലൻ സ്മാരക സെൻട്രൽ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം വർണശബളമായി. മുൻ എം.എൽ.എ പി.ഐഷാപോറ്റി ദേശീയ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ സ്വാതന്ത്ര്യദിന സന്ദേശവും ഐഷാ പോറ്റി നൽകി. മാനേജർ ഡോ.ദിവ്യ ശശി അദ്ധ്യക്ഷയായി. സീനിയർ പ്രിൻസിപ്പൽ പി.ജയറാണി, മുൻ പി.ടി.എ പ്രസിഡന്റ് ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ആകർഷകമായി പേപ്പർ ബാഡ്ജുകൾ
കടയ്ക്കോട് കെ.എൻ.എസ് സെൻട്രൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ശ്രദ്ധേയമായി പേപ്പർ ബാഡ്ജുകൾ. ദേശീയ പതാകയുടെ മൂന്ന് വർണങ്ങളും ചേർത്ത് പേപ്പറിൽ നിർമ്മിച്ച ബാഡ്ജിൽ അശോക ചക്രവും ആലേഖനം ചെയ്തിരുന്നു. വിദ്യാർത്ഥികൾ നിർമ്മിച്ച ഈ ബാഡ്ജുകൾ നൽകിയാണ് അതിഥികളെ വരവേറ്റത്.