എഴുകോൺ : ഇരുമ്പനങ്ങാട് 623 -ാം നമ്പർ ഈശ്വരവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം കൊട്ടാരക്കര താലൂക്ക് യൂണിയൻ മെമ്പർ ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.സുരേഷ് മോഹനൻ അദ്ധ്യക്ഷനായി. രാജമണിഅമ്മ, കെ.ഉണ്ണികൃഷ്ണൻ, എൻ.ഗോപാലകൃഷ്ണ പിള്ള, അഭിലാഷ്. ജി.ആർ,മധുകുമാരിയമ്മ,ശ്യാംകുമാർ, പി.സി.തുളസീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി സി.ആർ.അനിൽ കുമാർ സ്വാഗതവും രാധാമണിഅമ്മ നന്ദിയും പറഞ്ഞു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡും ആതുരസേവനത്തിന്റെ ഭാഗമായി ചികിത്സാ ധനസഹായവും വിതരണം ചെയ്തു.