പരവൂർ: ചിങ്ങം 1 മുതൽ കന്നി 9 വരെ ശ്രീനാരായണ മാസാചരണവും ധർമാചര്യാ യജ്ഞവും സംഘടിപ്പിക്കാൻ ഗുരുധർമ്മ പ്രചരണ സഭ പരവൂർ മുനിസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു. 18ന് വൈകിട്ട് 3ന് പരവൂർ വി.കേശവനാശാൻ നഗറിൽ (പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് അങ്കണം) ചേരുന്ന സമ്മേളനം ശിവഗിരി മഠത്തിലെ സന്യാസിയും സഭ സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. ധർമ്മാചാര്യൻ സ്വാമി ധർമ്മവൃത കാർമ്മികത്വം വഹിക്കും. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു മുഖ്യ പ്രഭാഷണം നടത്തും. സഭ പരവൂർ മുനിസിപ്പൽ കമ്മിറ്റി രക്ഷാധികാരി പി.എസ്.രാജേന്ദ്രൻ, പ്രസിഡന്റ് ആർ.പ്രദീപൻ, ട്രഷറർ എൽ.ലീല, സെക്രട്ടറി ഡി.അനിൽ എന്നിവർ പങ്കെടുക്കും.