കരുനാഗപ്പള്ളി : സ്കൂളുകളും ഗ്രന്ഥശാലകളും സർക്കാർ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മിനിസിവിൽ സ്റ്റേഷനിൽ നടന്ന ആഘോഷ പരിപാടികൾ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എൽ.ആർ തഹസിൽദാർ ആർ.സുശീല അദ്ധ്യക്ഷയായി. എൻ.സി.സി ചാർജ് ഓഫീസർ സനിൽ, താലൂക്ക് സപ്ലൈ ഓഫീസർ പി.സി.അനിൽ, ജോയിന്റ് ആർ.ടി.ഒ അനിൽകുമാർ, ഡെപ്യുട്ടി തഹസിൽദാർ എ.ആർ.അനീഷ്, വില്ലേജ് ഓഫീസർ ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ വീണാ റാണി പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായി. പ്രഥമ അദ്ധ്യാപിക സരിത സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.എ.ജവാദ് പതാക ഉയർത്തി.
ആർ.രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, ചിറ്റൂമൂല നാസർ, എം.അൻസാർ, എൻ.അജയകുമാർ, മാരാരിത്തോട്ടം ജനാർദ്ദനൻ, ഗോപിനാഥ പണിക്കർ, സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.
പുതിയകാവ് എസ്.എൻ.ടി.വി സംസ്‌കൃത യു.പി സ്‌കൂളിൽ പ്രഥമാദ്ധ്യാപകൻ അബ്ദുൽ സത്താർ പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ കെ.എസ് പുരം സുധീർ അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൈന്യത്തിൽ 25 വർഷം ഹവീൽദാറായി സേവനമനുഷ്ഠിച്ച് വിരമിച്ച നീലികുളം സ്വദേശി ബി. പ്രദീപ് കുമാറിനെ ചടങ്ങിൽ അനുമോദിച്ചു.
മഹാത്മ അയ്യങ്കാളി സ്മാരക ഗ്രന്ഥശാല ആൻഡ് പ്രിയദർശിനി റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ തൊടിയൂർ പഞ്ചായത്ത് സമിതി കൺവീനർ അനിൽ ആർ.പാലവിള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു അമ്മവീട് പതാക ഉയർത്തി. സെക്രട്ടറി നീലികുളം രാജു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
വയനാട് ദുരന്തത്തെ അനുസ്മരിച്ച് വിവിധ നിശ്ചല ദൃശ്യങ്ങളുമായി കരുനാഗപ്പള്ളി അന്ദുലസ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളുടെ ആഘോഷം വ്യത്യസ്തമായി. കരുനാഗപ്പള്ളി സബ് ഇൻസ്‌പെക്ടർ ഹുസൈൻ റാലി ഫളാഗ് ഒഫ് ചെയ്തു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആഷീർ ,അഡ്മിനിസ്‌ട്രേറ്റർ നജില സിറാജ്, പരവൂർ ഷെരീഫ്, പ്രിൻസിപ്പൽ കെ.കെ. നിസാമോൾ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.