കൊല്ലം: കേരള സംഗീത നാടക അക്കാഡമി ജില്ലാ കേന്ദ്ര കലാസമിതിയുടെ ജനറൽ ബോഡി യോഗം കടപ്പാക്കട എം.വി.ദേവൻ ആർട്ട് ഗ്യാലറിയിൽ നടന്നു. പ്രസിഡണ്ട് വസന്തകുമാർ സാംബശിവൻ അദ്ധ്യക്ഷനായി.
ജില്ലയിൽ സംഗീതം, നാടകം, നൃത്തം, ഉപകരണ സംഗീതം, കഥാപ്രസംഗം, കേരളീയ കലകൾ, ക്ഷേത്രകലകൾ, വാദ്യകലകൾ, മിമിക്രി, മാജിക് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന 20 വയസ് മുതലുള്ള കലാകാരന്മാർക്ക് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്കിൽ ഓൺലൈൻ വഴി പ്രവേശിക്കാമെന്ന് സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ അറിയിച്ചു. വെബ് സൈറ്റ്: www.keralasangeethanatakaakademi.in.
പുതിയതായി ചേരാൻ ആഗ്രഹമുള്ള എല്ലാവരെയും ഉൾപ്പെടുത്തി ജില്ലാ സമിതി വിപുലീകരിക്കും.

സംഗീത നാടക അക്കാഡമിയുടെ അംഗീകാരം കൊണ്ട് നേടാൻ കഴിയുന്ന ഗ്രാന്റുകളും സാമ്പത്തിക സഹായവും എന്തൊക്കെയാണെന്ന് യോഗത്തിൽ അക്കാഡമി അംഗം ആനയടി പ്രസാദ് വിശദീകരിച്ചു.

സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതവും, ആനയടി പ്രസാദ് നന്ദിയും പറഞ്ഞു.