kallreli-
കല്ലേലിഭാഗം എസ്.എൻ.വി.എൽ.പി. എസിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം

തൊടിയൂർ: കല്ലേലിഭാഗം എസ്.എൻ.വി.എൽ.പി സ്കൂകൂളിലെ സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വയനാട്‌ ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ സ്മരണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. സ്കൂൾ മാനേജർ എൻ.ചന്ദ്രസേനൻ മൺചെരാതുകൾ തെളിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷിണി എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം വാർഡ് മെമ്പർ എൽ. ജഗദമ്മ നിർവഹിച്ചു.

എച്ച് .എം .ലേഖ, ആഘോഷപരിപാടി കൺവീനന്മാരായ ഒ.ബീന, ഫൈസിജ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടികളിൽ പി.ടി.എ,എം.പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.