ocr
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രാമായണ മാസാചരണ സമാപനസമ്മേളനം മുൻ എം.പി എൻ.പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രാമായണ മാസാചരണം സമാപിച്ചു. സമാപനസമ്മേളനം മുൻ എം.പി എൻ.പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ.എം.സി.അനിൽകുമാർ അദ്ധ്യക്ഷനായി. ഓച്ചിറക്കളിയുടെ കിഴക്കേ കരനാഥൻ ശിവരാമന് കുടുംബ സഹായ ഫണ്ട് കൈമാറി. പാചക വിദഗ്ദൻ കണ്ണാടിയിൽ മുരളീധരൻ പിള്ളയെയും ക്ഷേത്ര കാര്യങ്ങൾക്ക് നേതൃത്വം നല്കിയ കെ. ചിദംബരനെയും ചടങ്ങിൽ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ ആദരിച്ചു. ദിനംപ്രതി പതിനായിരങ്ങളാണ് കർക്കിടക സദ്യയിൽ പങ്കെടുത്തത്. ഓരോ ദിവസവും 1500 കിലോ മുതൽ 2000 കിലോ അരിയാണ് കർക്കിടക സദ്യയ്ക്ക് വേണ്ടി വന്നത്. കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ നേതൃത്വത്തിൽ 200 പേരാണ് പാചകത്തിനും ആഹാരം വിളമ്പുന്നതിനുമായി വിന്യസിച്ചത്. 32 ദിവസവും പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകരുടെ പ്രഭാഷണങ്ങളും , ക്ഷേത്രകലകളും ക്ഷേത്രത്തിൽ നടന്നു. പ്രകാശൻ വലിയഴീക്കൽ, കെ.പി.ചന്ദ്രൻ, ബി.എസ്.വിനോദ്, ജി ധർമ്മദാസ്, എൻ.കൃഷ്ണകുമാർ, സജീവ് ഓണംമ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.