കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബ് വിഭാഗം ജീവനക്കാർ രക്തം പരിശോധിച്ച് രക്ത ദാതാവിൽ നിന്നും ബ്ലഡ് ബാങ്കിലേക്ക് രക്തം സമാഹരിച്ചു. എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ജീവദ്ധുതി പോൾ -ബ്ലഡ് 2024 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിത്. പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് , പ്രിൻസിപ്പൽ ഐ.വീണാറാണി ,ഡോ.വി.കെ.ഷിഹാബ്,എച്ച്. എ.സലാം, ഷിഹാബ് എസ്.പൈനുംമൂട് ,എസ്.അനന്ദൻപിള്ള, എൽ.എസ്.ജയകുമാർ, എൻ. എസ്. എസ്.ഓഫീസർ മേഘ എസ്. ഭദ്രൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ ക്യാമ്പിന് നേതൃത്വം നൽകി.