കൊല്ലം: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംസ്ഥാന സമ്മേളനം 27ന് കണ്ണൂരിൽ നടക്കും. ജില്ലയിൽ നിന്ന് 100 പേരെ പങ്കെടുപ്പിക്കും. വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകാനും വ്യാപാരം നഷ്ടപ്പെട്ടവർക്ക് വ്യാപാര സ്ഥാപനങ്ങൾ പണിത് നൽകാനും ഫണ്ട് ശേഖരിക്കാൻ ആശ്രാമം മൈതാനത്ത് മെഗാ ഫുഡ് ഫെസ്റ്റ് നടത്തും.

യു.എം.സി ഫുഡ് ഫെസ്റ്റ് ചെയർമാനായി ടി.സജുവിനെയും ജനറൽ കൺവീനറായി ഉഷാലയം ശിവരാജനെയും കമ്മിറ്റി അംഗങ്ങളായി എം.സിദ്ദീഖ് മണ്ണാന്റയ്യം, എം.പി.ഫൗസിയ ബീഗം, എച്ച് സലീം, നാസർ ചക്കാലയിൽ എന്നിവരെയും തിരഞ്ഞെടുത്തു. എല്ലാ മാസവും 2000 രൂപ വീതം അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ഓരോ ലക്ഷം രൂപ വീതം നൽകാനും തീരുമാനിച്ചു. യു.എം.സി കരുനാഗപ്പള്ളി താലൂക്കിന്റെ ചുമതല നിജാംബഷി, എം.സിദ്ദിഖ് മണ്ണാന്റയ്യം, ഡി.മുരളീധരൻ, റൂഷ.പി.കുമാർ, എന്നിവരെയും കുന്നത്തൂർ താലൂക്കിന്റെ ചുമതല കെ.ബി.സരസചന്ദ്രൻപിള്ള, ശ്രീകുമാർ വള്ളിക്കാവ്, എസ്.ഷംസുദ്ദീൻ വെളുത്തമണൽ, എ.എ.കരീമിനെയും കൊല്ലം താലൂക്കിന്റെ ചുമതല ആസ്റ്റിൻ ബെന്നൻ, എച്ച്.സലിം, എം.പി.ഫൗസിയ ബീഗം, നാസർ നൈസ് എന്നിവരെയും പത്തനാപുരം താലൂക്കിന്റെ ചുമതല ടി.സജു.ടി, സുധീഷ് കാട്ടുമ്പുറം, ഹരി ചേനങ്കര, നാസർ ചക്കാലയിൽ എന്നിവരെയും കൊട്ടാരക്കര താലൂക്കിന്റെ ചുമതല എസ്.വിജയൻ, ദാമോദരൻ ക്ലാപ്പന, ഷൈമ റാണി, ശാലിനി എന്നിവരെയും പുനലൂർ താലൂക്കിന്റെ ചുമതല ഗിരിജ കുമാരി, രജിത ഉണ്ണിക്കൃഷ്ണൻ, അനീഷ് പ്രഭ, ഷമ്മാസ് ഹൈദ്രോസ് എന്നിവരെയും ചുമതലപ്പെടുത്തി. യു.എം.സി ജില്ല എക്‌സി. കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ജില്ലാ ട്രഷറർ ടി.സജു നന്ദിയും പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, വൈസ് പ്രസിഡന്റുമാരായ ശ്രീകുമാർ വള്ളിക്കാവ്, എച്ച്.സലിം, സെക്രട്ടറിമാരായ എം.പി.ഫൗസിയബീഗം, എസ്.വിജയൻ, ഹരി ചേനങ്കര, നാസർ ചക്കാലത്ത്, സംസ്ഥാന നിർവാഹകസമിതി അംഗം എസ്.ഷംസുദ്ദീൻ വെളുത്തമണൽ, കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് ഷമ്മാസ് ഹൈദ്രോസ്, നൗഷാദ് കരുനാഗപ്പള്ളി, നവാസ്, ഷഫീക്ക് എന്നിവർ സംസാരിച്ചു.