അഞ്ചൽ: സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷവും മത മൈത്രി സംഗമവും ഗുരുദേവ ദർശന പഠനക്ലാസും ഗുരുധർമ്മ പ്രചാരകരെ ആദരിക്കലും നാളെ അഞ്ചലിൽ നടക്കും. വൈകിട്ട് 3.30 മുതൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനം സി.കേശവൻ സ്മാരക സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ജി.ഡി.പി.എസ് താലൂക്ക് പ്രസിഡന്റുമായ ‌ഡോ.വി.കെ.ജയകുമാർ അദ്ധ്യക്ഷനാകും. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ.ബോവസ് മാത്യു, അഞ്ചൽ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം കടയ്ക്കൽ നിസ്സാമുദീൻ ബാഖവി എന്നിവർ ചതയദിന സന്ദേശം നൽകും. കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഗുരുദേവ പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, ആനന്ദഭവൻ സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ.ജി. സുരേന്ദ്രൻ, രചന ഗ്രാനൈറ്റ്സ് എം.ഡി.യശോധരൻ രചന, എസ്.എൻ.ഡി.പി യോഗം പുനലൂ‌ർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, എരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അജയൻ, റിട്ട.ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് വി.എം.തോമസ് ശംകരത്തിൽ, ജി.ഡി.പി.എസ് മുൻ കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ, പുനലൂർ താലൂക്ക് സെക്രട്ടറി സി.സുരേഷ് കുമാർ, അഞ്ചൽ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് എം.നിർമ്മലൻ, ലയൺസ് സോൺ ചെയർമാൻ ടോണി മാത്യു ജോൺ, എസ്.എൻ.ഡി.പിയോഗം കുറവന്തേരി ശാഖ യൂണിയൻ പ്രതിനിധി വി.ഉദയഭാനു, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ, ആയൂർ ഗോപിനാഥ്, മാതൃവേദി ജില്ലാ പ്രസി‌ഡന്റ് മൃദുല, ജി.ഡി.പി.എസ് ജില്ലാ കമ്മിറ്റി അംഗം പ്രസാദ് കോമളം, എൻ.കെ.ബാലചന്ദ്രൻ ഇടയം, ബി.മുരളി പുത്താറ്റ്, ബി.മോഹൻകുമാർ ഭാഗ്യകുന്ന്, അ‌ഞ്ചൽ ജഗദീശൻ എന്നിവർ സംസാരിക്കും. സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ സ്വാഗതവും അശോകൻ കുരുവിക്കോണം നന്ദിയും പറയും.