കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലും സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി ആഘോഷിച്ചു. കരസേനയിൽ 24 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം സർവീസിൽ നിന്ന് വിരമിച്ച ഹവീൽദാർ മേജർ കെ.വി.രതീഷ് ദേശീയപതാക ഉയർത്തി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിനർഹനായ കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് സബ്ഇൻസ്പെക്ടർ ആർ.സുരേഷ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.വി.രതീഷിനെയും ആർ.സുരേഷ്കുമാറിനെയും സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് സ്നേഹോപഹാരം നൽകി ആദരിച്ചു. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ എസ്.പി.സി, ജെ.ആ|.സി, സ്കൗട്ട്, ലിറ്റിൽകൈറ്റ്സ് കേഡറ്റുകൾ സ്വാതന്ത്ര്യദിന പരേഡ് നടത്തി. പ്രഥമാദ്ധ്യാപിക വി.എസ്.ലക്ഷ്മി, എസ്.പി.സി സി.പി.ഒ എസ്.എസ്.അജീഷ്, സ്കൗട്ട് മാസ്റ്റർ ഹരിശങ്കർ, ജെ.ആർ.സി കൗൺസിലർ വീണ.പി.ചന്ദ്രൻ, കൈറ്റ്സ്മിസ്ട്രസ്മാരായ ജെ.അശ്വതി, എ.ആർ.ജിജി എന്നിവർ പരേഡിന് നേതൃത്വം നൽകി. ഇടവ ജവഹർ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങളും സ്കിറ്റും അവതരിപ്പിച്ചു. അദ്ധ്യാപകരായ വി.ആർ.രാജി, കെ.റെനിത, ഷജീലബീവി, ശ്രീചിത്ര, ആർ.ജിമി, എ.ശിവപ്രഭ എന്നിവർ കുട്ടികളെ സഹായിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷനായി. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ഡോ. രവിരാജ്, ജി.രാമചന്ദ്രൻപിള്ള, ആർ.ഡി.ലാൽ, ബി.സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ, കെ. മോഹനൻ, എം.കബീർ, അനിൽകുമാർ കടുക്കറ, മാനേജർ പത്മജ ദത്ത എന്നിവർ പങ്കെടുത്തു.