പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 70 ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷം ഭക്തി നിർഭരമായ ചടങ്ങുകളോടെ 20ന് നടത്തുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ പതാക ഉയർത്തൽ, ഗുരുപൂജ,ഗുരുദേവ ഭാഗവതപാരായണം, സമൂഹ പ്രാർത്ഥന, ചതയ സദ്യ, ജയന്തി ഘോഷയാത്ര,പൊതുസമ്മേളനം,മത പ്രഭാഷണം തുടങ്ങിയ വിവിധ ചടങ്ങുകളോടെയാണ് ജയന്തി ആഘോഷം നടക്കുന്നത്. പുനലൂർ ടൗണിലെ വലിയ പാലം,കെ.എസ്.ആർ.ടി.സി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങൾ പീത പതാകകൾ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. കൂടാതെ ശാഖകളുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രങ്ങളും പാതയോരങ്ങളും പീത പതാകകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ജയന്തി ആഘോഷത്തിന്റെയും ചിങ്ങം ഒന്നിന്റെയും ഭാഗമായി പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തും യൂണിയൻ അതിർത്തിയിലെ ശാഖകളിലും ശാഖ ഓഫീസുകളിലും വീടുകളിലും ഇന്ന് രാവിലെ പീത പതാക ഉയർത്തി പതാക ദിനം ആചരിക്കും.