കരുനാഗപ്പള്ളി: അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി വേദാമൃതാനന്ദപുരി ദേശീയപതാക ഉയർത്തി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്‌കൂൾ ഒഫ് ഫിസിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ.എം.നിധീഷ് ദേശീയ പതാകയുയർത്തി. സി.ഐ.ആർ ഡയറക്ടർ വിശ്വനാഥാമൃത ചൈതന്യ, എൻജിനീയറിംഗ് ഡീൻ ഡോ.ബാലകൃഷ്ണൻ ശങ്കർ, ബയോടെക്‌നോളജി ഡീൻ ഡോ.ബിപിൻ നായർ, ഡോ.ജ്യോതി എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അമൃതപുരി ക്യാമ്പസിൽ ഫിറ്റ്‌നെസ് ആൻഡ് സ്‌ട്രെഗ്ത് സ്‌പോർട്‌സ് വിഭാഗത്തിന്റെയും കരുനാഗപ്പള്ളി അസ്‌കിയോൺ റോളർ സ്‌കേറ്റിംഗ് അക്കാഡമിയുടെയും നേതൃത്വത്തിൽ കുട്ടികളുടെ 6 മണിക്കൂർ നീണ്ട അന്താരാഷ്ട്ര റെക്കാർഡിനായുള്ള റോളർ സ്‌കേറ്റിംഗ് പ്രകടനവും ഉണ്ടായിരുന്നു. 72 കുട്ടികളാണ് ദേശീയപതാകയുമേന്തി 6 മണിക്കൂർ തുടർച്ചയായി സ്‌കേറ്റിംഗ് മാരത്തണിൽ പങ്കെടുത്തത്.