rp-
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം ആർ.പി മാളിൽ ദേശഭക്തിഗാനം ആലപിച്ച് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ

കൊല്ലം : ഭാരതത്തിന്റെ 78 -ാംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിലെ 40 വിദ്യാർത്ഥികൾ കൊല്ലം ആർ.പി മാളിൽ ദേശഭക്തിഗാനം അവതരിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും മറ്റ് നിരവധിയാളുകളും ഇതിൽ പങ്കാളികളായി. ഐക്യം, സ്വാതന്ത്ര്യം, ദേശീയ ബോധം എന്നിവ ഊന്നിപ്പറയുന്ന ഗാനങ്ങൾ ആവേശമുണർത്തി. വിദ്യാർത്ഥികളുടെ അവതരണ രീതി ദേശഭക്തി ഉണർത്തുന്നതിനും രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിക്കുന്നതിനും ഉപകരിച്ചു. ദേശീയ നേതാക്കളെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ ധീരന്മാരെയും ദേശഭക്തി ഗാനത്തിലൂടെ അവർ അനുസ്മരിച്ചു.