കൊല്ലം: കെ.എസ്.ഇ.ബിയിലെ പെൻഷൻ സുരക്ഷ നിർവഹിക്കുന്നതിന് രൂപവത്കരിച്ച മാസ്റ്റർ ട്രസ്റ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ തുക സമാഹരിക്കുന്നതിന് സർക്കാർ അനുമതി നൽകണമെന്നും ഇലക്ട്രിസിറ്റി ഡ്യൂട്ടി മാസ്റ്റർ ട്രസ്റ്റിലേക്ക് നൽകാനുള്ള തിരുമാനം റദ്ദ് ചെയ്ത സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അശോകൻ, സംസ്ഥാന സെക്രട്ടറി കെ.സുഗതൻ, വനിതാ വേദി ജില്ലാ കൺവീനർ പി.കെ.ശ്യാമള എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.പ്രഭാകരൻപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശേഖരമൂർത്തി കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എം.ചന്ദ്രശേഖരപിള്ള (പ്രസിഡന്റ്), ഷംസുദ്ദീൻ ചെറുകര, ഇ.അഹമ്മദ് കുഞ്ഞ് (വൈസ് പ്രസിഡന്റ്), ടി.സുദർശനൻ (സെക്രട്ടറി), ആർ.പ്രഭാകരൻ പിള്ള, എസ്.എസ്.സുരേഷ്ബാബു (ജോ. സെക്രട്ടറി), എസ്.പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.