കരുനാഗപ്പള്ളി: ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബി.ബിനു ദേശീയ പതാക ഉയർത്തി.കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി മിനിമോൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അഡി.ജില്ലാ ജഡ്ജിമാരായ കെ.എൻ.അജിത്കുമാർ, സി.ആർ.ബിജുകുമാർ, സിവിൽ ജുഡീഷ്യൽ ഓഫീസർമാരായ സന്തോഷ് ദാസ്, അശ്വതിനായർ, മിഥുൻ സതീഷ്, ബാർ അസോസിയേഷൻ സെക്രട്ടറി ബി.മനു, ഗവൺമെന്റ് പ്ലീഡർമാരായ അജയകുമാർ വാഴപ്പളളി, എൻ.സി.പ്രേമചന്ദ്രൻ, പി.എസ്.സുനിൽ, എ.പി.പി.അനോജിത്ത്, അഡ്വ.ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് രവീന്ദ്രൻ, ലീഗൽസർവീസസ് അതോറിറ്റി താലൂക്ക് സെക്രട്ടറി ഹരിലാൽ കോടതി ജീവനക്കാരായ സുനിൽകുമാർ, സതീശൻ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ അംഗമായ അഡ്വ.കാർത്തികയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു.