കൊല്ലം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ജാഗ്രതയോടെയുള്ള സമീപനം ഉണ്ടാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു അദ്ദേഹം.
വിവിധ സായുധസേനാ വിഭാഗങ്ങൾ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് തുടങ്ങിയവ പരേഡിൽ അണിനിരന്നു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ.ദേവിദാസ്, കമ്മിഷണർ വിവേക് കുമാർ, റൂറൽ എസ്.പി കെ.എം.സാബു മാത്യു തുടങ്ങിയവർ പങ്കെടുത്തു.