കൊല്ലം: നൂറോളം വ്യാജ സി.ഡികൾ കൈവശം വച്ചെന്ന് ആരോപിച്ച് പള്ളിത്തോട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൊല്ലം വെസ്റ്റ് വില്ലേജിൽ നോർത്ത് വാർഡിൽ ബിസ്മി മൻസിലിൽ സബീറിനെ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ജഡ്ജ് എസ്.എ.സജാദ് വെറുതെ വിട്ട് ഉത്തരവായി. പ്രതിക്കുവേണ്ടി അഭിഭാഷകരായ എസ്.മിഥുൻബോസ്, ആർ.സെറീന, എം.സുമയ്യ എന്നിവർ ഹാജരായി.