photo
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പുനലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.ബി.ജംഗ്ഷനിലെ യുദ്ധ സ്മാരത്തിൽ നടന്നസ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മേഖല പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനൻ മുഖ്യപ്രഭാഷണൺ നടത്തുന്നു

പുനലൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പുനലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പുനലൂർ ടി.ബി.ജംഗ്ഷനിലെ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങ് മുൻ നഗരസഭ ചെയർമൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.രക്ഷാധികാരി ബ്രിഗേഡിയർ സൂസമ്മ നൈനാൻ, സംഘടന വൈസ് പ്രസിഡന്റ് ക്യാപ്ടൻ സോജി, സെക്രട്ടറി കുര്യൻ മാത്യൂ, ട്രഷറർ രവീന്ദ്രൻ നായർ, മഹിള വിംഗ് സെക്രട്ടറി ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് പ്രമീള അശോകൻ, ലഫ്റ്റ്നന്റ് കേണൽ സൂസൻ ജോൺ തുടങ്ങിയവർ സംസാരിച്ചു. നൂറിലധികം റിട്ട.സൈനികർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.