karate-
വേൾഡ് കരാട്ടെ ഫെഡറേഷന്റെ ഗ്രാൻഡ് മാസ്റ്റർ പദവിയിൽ നൈസാം

കൊല്ലം: ലോക കരാട്ടെ സംഘടനയായ ഡബ്ല്യു.കെ.എഫിന്റെ ഗ്രാൻഡ് മാസ്റ്റർ (ഹാൻഷി) പദവിയും ഏറ്റവും ഉയർന്ന ഡിഗ്രിയായ എട്ടാമത് ബ്ലാക്ക് ബെൽറ്റും നൈസാം കരസ്ഥമാക്കി. ഡൽഹിയിൽ നടന്ന കരാട്ടെ ഇന്ത്യ ഫെഡറേഷന്റെ നാഷണൽ കോൺഫറൻസിൽ പ്രസിഡന്റ് ഹാൻഷി ഭരത് ശർമ്മയിൽ നിന്ന് നൈസാം പദവി ഏറ്റുവാങ്ങി. രാജ്യത്ത് പത്തുപേർ മാത്രമാണ് ഈ ബഹുമതിക്ക് അർഹരായിട്ടുള്ളത്.
ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ് കൂടിയായ ഇദ്ദേഹം 2017 ൽ ജപ്പാനിലെ ഒക്കിനാവോയിൽ നടന്ന വേൾഡ് കരാട്ടെ സെമിനാറിൽ പങ്കെടുക്കുകയും ഒളിമ്പിക് ചാമ്പ്യൻ റിയോ ക്യൂണയിൽ നിന്നും ജപ്പാൻ ഒളിമ്പിക് കോച്ച് സൂഗോ സക്കുമോട്ടോയിൽ നിന്നും വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്. ഭാര്യ സുമിയ തങ്ങളും കരാട്ടെ പരിശീലകയാണ്. മക്കളായ ആദിൽ, അലിസ എന്നിവർ ദേശീയ കരാട്ടെ താരങ്ങളാണ്.