കൊല്ലം: ഐ.ഡി.പി.ഡബ്ല്യു.ഒ.എ (ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പഠന ക്ലാസും നടത്തി.
കൊല്ലം റെഡ്ക്രോസ് ഹാളിൽ നടന്ന യോഗം സംസ്ഥാന ജോ. സെക്രട്ടറി സലിം കൊല്ലം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സാം പാലുവിള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി യാസർ അറഫാത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പുതുതായി നിലവിൽ വരുന്ന ഓൺലൈൻ സേവനങ്ങളെ കുറിച്ചുള്ള ക്ലാസുകൾക്ക് റിട്ട. തഹസീൽദാർ ദേവരാജൻ, യാസർ, സലിം, മനോഹർ, റഹിം, ഹൈഫ എന്നിവർ നേതൃത്വം നൽകി. മനോഹർ മയ്യനാട് സ്വാഗതവും ജോബിൻ വയനാട് സമ്മാനദാനവും, അജിത് തേവള്ളി നന്ദിയും പറഞ്ഞു.