കൊല്ലം: യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (യു.ടി.യു.സി) സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊല്ലത്ത് നടക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന കമ്മിറ്റി യോഗം. നാളെ രാവിലെ 10.30ന് പ്രതിനിധി സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ പ്രതിനിധികളുടെ രജിസ്ട്രേഷൻ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിന നടക്കും. 10ന് ദേശീയ പ്രസിഡന്റ് എ.എ.അസീസ് പതാക ഉയർത്തും, സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ അദ്ധ്യക്ഷനാകും.
ആദ്യകാല നേതാക്കളെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആദരിക്കും. ആർ.എസ്.പി ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ഐക്യമഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കെ.സിസിലി, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ്കോവൂർ, ഐക്യ കർഷകസംഘം പ്രസിഡന്റ് കെ.ജി.വിജയദേവൻപിള്ള എന്നിവർ അഭിവാദ്യം ചെയ്യും.