dblps-

കൊല്ലം :ഡി.ബി.എൽ.പി സ്‌കൂൾ ആശ്രാമം 78-ാം സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രാണ നെക്കാൾ വലുതാണ് പിറന്ന നാടിൻ്റെ അഭിമാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പറഞ്ഞു കൊണ്ട് ശ്രീ.ആശ്രാമം സജീവ് യോഗം ഉത്ഘാടനം ചെയ്‌തു. ശ്രീ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ബിജി കെ പിള്ള പതാക ഉയർത്തി. സ്‌കൂൾ വികസന സമിതി ചെയർമാൻ ശ്രീ. സത്യരാജ് സ്വാഗതം ആശംസിച്ചു. തുടർന്ന് പി.ടി.എ പ്രസി ഡന്റ് ശ്രീമതി ധന്യ അഭിലാഷ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കെ.രമാദേവി, ടീച്ചർമാ രായ ശ്രീമതി മഞ്ജുഷ, ശ്രീമതി നയനാ വിജയൻ, ശ്രീമതി ആശ.കെ എന്നിവർ ആശം സകൾ അറിയിച്ചു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.