കൊല്ലം: വർണാഭമായ ചടങ്ങുകളോടെ കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മലയാളം, തമിഴ്, ഹിന്ദി,സംസ്കൃതം തുടങ്ങിയ ഭാഷകളിലെ ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. മയ്യനാട് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ സജീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജയകുമാർ സ്കൂളിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. പ്രഥമാദ്ധ്യാപകൻ എ.ഗ്രഡിസൺ ദേശീയ പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ ഉദയകുമാർ ആശംസയർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ഡോ.എൻ.ദിനേശ്, സ്റ്റാഫ് സെക്രട്ടറി എൽ.ഹസീന, അദ്ധ്യാപകരായ എസ്.മനോജ്, ആർ.ബിന്ദു, ശ്രീദേവി, മഞ്ജുഷ മാത്യു, എം.ജെസ്സി, ജി.ഗ്രീഷ്മ, എം.എസ്.തഹസീന, അമൃത രാജ്, ഷീന ശിവാനന്ദൻ, സന്ധ്യാറാണി, എ.എസ്.ബിജി, എസ്.അൻസ, ടി.എസ്.ആമിന, ആർ.ഇന്ദു തുടങ്ങിയവർ നേതൃത്വം നൽകി.