കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡോ. സി.അനിതാശങ്കർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോളേജ് യൂണിയന്റെയും നാഷണൽ സർവീസ് സ്‌കീമിന്റെയും നേതൃത്വത്തിൽ 'ഭാരതം 2047'എന്ന വിഷയത്തിൽ സെമിനാറും ദേശഭക്തി ഗാനാലാപന മത്സരവും മറ്റ് കലാപരിപാടികളും നടത്തി.