ഓയൂർ : വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന് വന്ന രാമായണമാസാചരണം സമാപിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രത്നകുമാരി അദ്ധ്യക്ഷയായി. ഉപദേശക സമിതി സെക്രട്ടറി വി. ഹരികുമാർ സ്വാഗതം പറഞ്ഞു. പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാവ് ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു,പ്രദീപ് വൈഗ, കസ്തൂർബാ, എ.സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. മീഡിയ പ്രവർത്തകരായ ചൈത്രം സുരേഷ്, രാജേഷ്, സുരേഷ്, ജി.ബാലചന്ദ്രൻ, ഗോപകുമാർ എന്നിവരെ അനുമോദിച്ചു.