പരവൂർ: ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജന്മദിനം 20ന് പരവൂർ എസ്.എൻ.വി.ജി എച്ച്.എസിൽ സമുചിതമായി ആഘോഷിക്കും. രാവിലെ 8.30ന് സമാജം പ്രസിഡന്റും സ്കൂൾ മാനേജരുമായ എസ്.സാജൻ പതാക ഉയർത്തും. പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളെ ആദരിക്കൽ, ക്യാഷ് അവാർഡ്, യൂണിഫോം വിതരണം എന്നിവ നടക്കും. സമാജം സെക്രട്ടറി കെ.ചിത്രാംഗദൻ സ്വാഗതം പറയും.