കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ലെന്ന് നടനും എം.എൽ.എയുമായ എം.മുകേഷ് കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സംസാരിച്ചിരുന്നു. സിനിമ മേഖലയിൽ മാത്രമല്ല, എല്ലായിടത്തും സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്നാണ് തന്റെ നിലപാടെന്നും മുകേഷ് പറഞ്ഞു.