പടിഞ്ഞാറേ കല്ലട: കോതപുരം മലയിൽ മുകളിൽ ശ്രീ പെരിയദേവർ ക്ഷേത്രത്തിലെ മഹാ ശിവപുരാണ യജ്ഞത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ ദിവസം നടന്ന വിഗ്രഹ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതിന് ശേഷം ക്ഷേത്രം തന്ത്രി കാരിക്കോട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ യജ്ഞശാലയിൽ ഭഗവൽ വിഗ്രഹ പ്രതിഷ്ഠ നടന്നു. തുടർന്ന് യജ്ഞാചാര്യൻ കൈനകരി രമേശൻ, യജ്ഞപൗരാണികർ കെ.എസ്.പുരം സുരേഷ് കുമാർ, രാജൻ തലവൂർ, ഗിരീഷ് തകഴി ഗോപിനാഥൻ മുതുകുളം, ജോമോൻ മുതുകുളം, യജ്ഞഹോതാവ് ശരത് പോറ്റി, ആലപ്പുഴ എന്നിവരെ യജ്ഞശാലയിലേക്ക് സ്വീകരിച്ചു. തുടർന്ന് യജ്ഞാചാര്യൻ യജ്ഞമാഹാതമ്യ പ്രഭാഷണം നടത്തി. എല്ലാ ദിവസവും യജ്ഞശാലയിൽ വിശേഷാൽ പൂജകൾ നടക്കും. രുദ്രാഭിഷേകം, ലളിതാസഹസ്രനാമ ജപം, സുദർശന ഹോമം, സുകൃത ഹോമം, നെയ് വിളക്ക്, വിവിധ അർച്ചനകൾ, ദക്ഷിണാമൂർത്തി പൂജ, പാർവതി പരിണയ ഘോഷയാത്ര, ശിവ പാർവതി പരിണയം, പാർവതി സ്വയംവര ഹോമം, സർവൈശ്വര്യ പൂജ, മൃത്യുഞ്ജയ ഹോമം, അഘോര രുദ്ര ഹോമം, രുദ്രാഭിഷേകം, പുഷ്പാഭിഷേകം, നവഗ്രഹ പൂജ ചരു ഹോമം, വീരഭദ്ര ഹോമം, അഷ്ടോത്തര ശതനാളികേര ഗണപതി ഹോമം, ശിവ സഹസ്രനാമജപം, ശിവലിംഗ നിമഞ്ജന ഘോഷയാത്ര എന്നിവ നടക്കും എല്ലാ ദിവസവും സമൂഹസദ്യ ഉണ്ടായിരിക്കും. 26ന് സമാപനം.