പരവൂർ: പുതക്കുളം ഈശ്വരവിലാസം എൻ.എസ്.എസ് കരയോഗം സ്വാതന്ത്ര്യദിനാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു. പഠനോപകരണം, ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ശ്രീധരൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി വി.രവീന്ദ്രൻ പിള്ള, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, സെക്രട്ടറി എം.അനിൽകുമാർ, ഭരണസമിതി അംഗം ജെ.ശ്രീകുമാർ, ശിവപ്രസാദ് കുറുപ്പ്, ഡോ. ആർ.രാമചന്ദ്രൻ പിള്ള, അനിൽ കുമാർ, എസ്.സതീഷ് തുടങ്ങിയവർ സംസാരിച്ചു.