binil-
ബിനിൽ മുരളി

പുനലൂർ: പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തലിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച പുനലൂർ മണിയാർ സ്വദേശിയായ ബിനിൽ മുരളി കരസ്ഥമാക്കിയത് രണ്ട് വെങ്കല മെഡലുകൾ. അമേരിക്കയിലെ ഒഹിയോയിൽ ക്ലീവ് ലാൻഡിൽ നടന്ന നീന്തൽ മത്സരങ്ങളിൽ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ എന്നിവയിലാണ് വെങ്കലം നേടിയത്. ഫെബ്രുവരിയിൽ ഗോവയിൽ നടന്ന ദേശീയ മാസ്‌റ്റേഴ്സ് ഗെയിംസിലും ജനുവരിയിൽ എറണാകുളത്ത് നടന്ന സംസ്ഥാനതല മത്സരങ്ങളിലും ബിനിൽ മുരളി മെഡലുകൾ നേടിയിരുന്നു. അമേരിക്കയിൽ ജനറൽ ഇലക്ട്രിക്കിൽ സോഫ്ട് വെയർ എൻജിനിയറാണ് ബിനിൽ. പുനലൂർ പരവട്ടം മണിയാർ പാർത്ഥസാരഥിയിൽ പരേതനായ മുരളിയുടെയും റിട്ട. അദ്ധ്യാപിക ഇന്ദിരാഭായിയുടെയും മകനാണ്. ഡോ. സപ്ന ചന്ദ്രനാണ് ഭാര്യ. 2025ൽ തായ്‌വാനിലെ തായ് പെയ് സിറ്റിയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിലും മെഡൽ നേട്ടം ലക്ഷ്യമിട്ട് പരിശീലനത്തിലാണ് ബിനിൽ മുരളി.