കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ലോട്ടസ് പ്രസിഡന്റായി ഡോ. രാധാ മനോജും സെക്രട്ടറിയായി ഷിനിലാലും ചുമതലയേറ്റു. 2025- 26 ലെ ഗവർണർ ഡോ. ടിസ ആന്റണി, മുൻ ഗവർണർ ഡോ. ജോൺ ഡാനിയൽ, അസി. ഗവർണർ വിപിൻകുമാർ, ജി.ജി.ആർ ജോജി എന്നിവർ സംസാരിച്ചു. റോട്ടറി പദ്ധതികളുടെ ഉദ്‌ഘാടനവും നടന്നു. പ്രോജക്‌ട് ചെയർമാൻ മീര ജോൺ ഡാനിയൽ പങ്കെടുത്തു. വീൽ ചെയറുകൾ, വൃക്ഷത്തൈകൾ, പാലിയേറ്റീവ് കിറ്ര് എന്നിവ വിതരണം ചെയ്‌തു. ധനസഹായ വിതരണവും ചടങ്ങിൽ നടന്നു. സെക്രട്ടറി സിനിലാൽ നന്ദി പറഞ്ഞു.