കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനം കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ലാലി അദ്ധ്യക്ഷനായി. സംസ്ഥാനത്തെ മികച്ച കലാലയ കർഷക വിദ്യാർത്ഥിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ആദിത്യൻ, ജില്ലയിലെ മികച്ച കർഷകനായ അനിൽകുമാർ, കർഷകയായ വി.ആർ.സച്ചു, കിഴക്കേ കല്ലടയിലെ മികച്ച പത്ത് കർഷകരെയും ചടങ്ങിൽ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്, കൃഷി ഓഫീസർ എസ്.ആത്മജ, മെമ്പർമാരായ റാണി സുരേഷ്, എ.സുനിൽകുമാർ, വിജയമ്മ, ശ്രീരാഗ് മഠത്തിൽ, മായാദേവി ഉമാദേവിഅമ്മ, ആർ.ജി.രതീഷ്, പ്രദീപ് കുമാർ, അമ്പിളി ശങ്കർ, സി.ഡി.എസ് ചെയർ പേഴ്സൺ രശ്മി, ചന്ദ്രൻ കല്ലട, വിനോദ് വില്ല്യേത്ത്, സി.ജി.ഗോപു കൃഷ്ണൻ, വേലായുധൻ, പനയം സുധാകരൻ, പ്രശാന്ത് കുമാർ, പ്രിജി ശ്രീധർ, പഞ്ചായത്ത് അസി. സെക്രട്ടറി ഫൈസൽ അഹമ്മദ്, അസി. കൃഷി ഓഫീസർ എസ്.ജി.രത്നകുമാരി എന്നിവർ പങ്കെടുത്തു.