k

ചാത്തന്നൂർ: ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 11 കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ 100 പോഷകത്തോട്ടങ്ങൾ ഒരുക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. സെമിനാറിൽ വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ മീര ക്ലാസെടുത്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ദിലീപ് ഹരിദാസൻ, ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുബി പരമേശ്വരൻ, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ പി.ശ്രീനിവാസൻ, പഞ്ചായത്ത് അംഗങ്ങളായ സി. സുശീലാദേവി, പി.സുചിത്ര, ഉളിയനാട് ജയൻ, മേരി റോസ്, ദേവദാസ്, ബി. സുദർശനൻപിള്ള, കെ. സുരേന്ദ്രൻ, എൽ. രാഗിണി, കൃഷി ഓഫീസർ എസ്. ശില്പ, പഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽകുമാർ, കാർഷിക വികസന സമിതിയംഗം ആർ. ജയിൻകുമാർ, കൃഷി അസിസ്റ്റന്റ് ഡി.എസ്. വർഷ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.