പരവൂർ: പൂതക്കുളം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ പി.നിവാസൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദൻ പിള്ള, പൂതക്കുളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൈലാ ജോയി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുരേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീജാ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പൂതക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. ലീ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.