കൊല്ലം: തെക്കൻകേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ ശൃംഖലയായ ശ്രീഭദ്ര ഫർണിച്ചറിന്റെ ഷോറൂം പത്തനാപുരത്ത് തുറക്കുന്നു. പത്തനാപുരം കല്ലുംകടവിൽ 40,000 ചതുരശ്ര അടി വിസ്തീർണമുള്ള വലിയ ഷോറൂമാണ് നാളെ മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നത്. നടി ഭാമ മുഖ്യ അതിഥിയാകും. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, വാർഡ് മെമ്പർ പ്രിൻസി സജി, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടാകുമെന്ന് ശ്രീഭദ്ര മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ഓരോ സ്വർണ നാണയം സമ്മാനമായി ലഭിക്കും. ശ്രീഭദ്ര‌യുടെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, ആയൂർ ഷോറൂമുകളിൽ ഓണക്കാലത്ത് വമ്പർ ഓഫറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ പർച്ചേസിനും ഓണപ്പുടവ ലഭിക്കും. സെപ്തംബർ 30വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ കണ്ടെത്തി പർച്ചേസ് തുക മുഴുവൻ തിരികെ നൽകും. മേൽത്തരം ഫർണിച്ചറുകൾക്കടക്കം 50 ശതമാനംവരെ വിലക്കുറവും ഏർപ്പെടുത്തിയിട്ടുണ്ട്.