vimala-

ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ ദേശീയപതാക ഉയർത്തി. സ്കൂൾ എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർ നടത്തിയ മാർച്ച് പാസ്റ്റ്, സ്വാതന്ത്ര്യദിന ഡിസ്‌പ്ളേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ സ്വാതന്ത്ര്യദിന പരിപാടികളിൽ ശ്രദ്ധേയമായി. സ്കൂൾ പ്രിൻസിപ്പൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസി. ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരയ്ക്കൽ സംസാരി​ച്ചു.