കൊല്ലം: ടോക്കിയോ, പാരീസ് ഒളിമ്പിക്‌സുകളിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ ഗോൾകീപ്പറും മുൻ ഇന്ത്യൻ ക്യാപ്ടനുമായിരുന്ന പി.ആർ.ശ്രീജേഷിന്റെ പേര് കൊല്ലം ഹോക്കി സ്റ്റേഡിയത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും ജില്ലയിലെ മറ്റ് മന്ത്രിമാർക്കും കത്ത് നൽകി.
കൊല്ലം ശ്രീനാരായണ കോളേജിലെ (2006- 2009) ഫിലോസഫി ബാച്ച് വിദ്യാർത്ഥി കൂടിയായിരുന്ന പി.ആർ.ശ്രീജേഷിന്റെ പേര് ഹോക്കി സ്റ്റേഡിയത്തിന് നൽകുന്നത് അദ്ദേഹത്തിന് അർഹതപ്പെട്ട ആദരവായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പോർട്‌സ് കൗൺസിൽ കത്ത് നൽകിയത്.