nedumbana-
നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം സംഘടിപ്പിച്ച കർഷക ദിനാഘോഷം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം കർഷക ദിനാഘോഷം സംഘടിപ്പിച്ചു. പ്രദേശത്തെ പ്രധാന കർഷകരായ അനിൽകുമാർ, ശാരദ, കുട്ടികർഷക മുനിറാ സലിം, ഗാന്ധിഭവൻ സ്നേഹാലയത്തിലെ കർഷകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞാവെളി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ അനിൽ മുഖ്യാതിഥിയായി. സ്നേഹാലയം പി.ആർ.ഒ ഷിബു റാവുത്തർ, നെടുമ്പന ഗ്രാമ പഞ്ചായത്തംഗം പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ സ്വാഗതവും സ്നേഹാലയം വികസന സമിതി സെക്രട്ടറി എസ്. അനിൽ കുമാർ നന്ദിയും പറഞ്ഞു.