അഞ്ചാലുംമൂട്: പെരുമൺ ദേവീ ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണ നിധി സമാഹരണ യജ്ഞത്തിന് തുടക്കമായി. അഞ്ചാലുംമൂട് പി.എൻ.എൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ചന്ദ്രശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പെരുമൺ ദേവസ്വം പ്രസിഡന്റ് ഒ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ പ്രഭാഷണം നടത്തി. ദേവസ്വം വൈസ് പ്രസിഡന്റ് ബി. ഓമനക്കുട്ടൻപിള്ള ക്ഷേത്ര ചുറ്റമ്പല നിമ്മാണം വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി എം.എസ്. അഭിലാഷ് സംസാരിച്ചു. സെക്രട്ടറി ജി. ഉദയകുമാർ സ്വാഗതവും ട്രഷറർ എം. ഗിരീഷ്ബാബു നന്ദിയും പറഞ്ഞു. വനിതാകൂട്ടായ്മയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.