കൊല്ലം: ഇരവിപുരം അമ്പാടിയിൽ സീരായുധൻ (92, റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സിരായുധൻ മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നായരുടെ പേഴ്സണൽ സ്റ്റാഫായിരുന്നു. ഭാര്യ: സുലോചന (ഇരവിപുരം കാവൽപുര മാധവ വിലാസം സ്കൂളിലെ റിട്ട. അദ്ധ്യാപിക). മക്കൾ: എസ്.വിജയ, എസ്.വിദ്യ, എസ്.വരുൺ (റീജിയണൽ മാനേജർ, അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ഒഫ് ഇന്ത്യ, തിരുവനന്തപുരം). മരുമക്കൾ: എ.ബൈജു, എസ്.ബൈജു, പി.ആർ.സുരമ്യ. മരണാനന്തരചടങ്ങുകൾ 22ന് രാവിലെ 8ന്.