കൊല്ലം: മുണ്ടയ്ക്കൽ പാലം- ഇരവിപുരം പാലം റോഡ് പുനർനിർമ്മിക്കാൻ 3.75 കോടി രൂപ അനുവദിച്ചതായി എം.നൗഷാദ് എം.എൽ.എ അറിയിച്ചു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ തീരദേശ റോഡ് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. റോഡ് പുനർനിർമ്മിക്കാകാൻ അടിയന്തിര സഹായം ആവശ്യപ്പെട്ട് എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ തുക അനുവദിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഇരവിപുരം മണ്ഡലത്തിലെ സുപ്രധാന തീരദേശ റോഡാണിത്. കൊല്ലം- തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് മഴയും കടലാക്രമണവും മൂലമാണ് സഞ്ചാര യോഗ്യമല്ലാതായത്. ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയറാണ് നിർവഹണ ഉദ്യോഗസ്ഥൻ. നിർമ്മാണപ്രവർത്തങ്ങൾ വൈകാതെ തുടങ്ങാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നിർദ്ദേശം നൽകിയെന്ന് എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു.