കടയ്ക്കൽ : വയനാട് ദുരന്തഭൂമിയിലെ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി സൗജന്യമായി മൊബൈൽ ഫോണുകൾ നന്നാക്കി നൽകിയ ടെക്ക് ക്ലബിന് നേതൃത്വം നൽകിയ കടയ്ക്കൽ സ്വദേശി അരുണിനെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സി ഐ.ടി.യു) കടയ്ക്കൽ ഏരിയാ പ്രവർത്തക സമ്മേളനം അഭിനന്ദിച്ചു. ദുരന്തത്തിന്റെ ആദ്യ നാളുകൾ മുതൽ അരുണും സംഘവും ചൂരൽമലയിൽ സൗജന്യ മൊബൈൽ റിപ്പയറിംഗ് സൗകര്യം നൽകിയിരുന്നു. ദുരന്ത നിവാരണ സേനയ്ക്കും സൈന്യം ഉൾപ്പെടെയുള്ള രക്ഷാ പ്രവർത്തകർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജന പ്രദമായിരുന്നു അത്. ഷോപ്സ് യൂണിയൻ മേഖലാ സെക്രട്ടറിയാണ് അരുൺ. യൂണിയന്റെ ഉപഹാരം ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് കൈമാറി. ഏരിയ പ്രസിഡന്റ് എസ്. ബിജു അദ്ധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി വികാസ് കടയ്ക്കൽ,പി.സുബ്ബലാൽ, ട്രഷറർ സജീർ മുക്കുന്നം തുടങ്ങിയവർ സംസാരിച്ചു.