bishap-

കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിടെക്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചന പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

'എന്റെ സ്വപ്നത്തിലെ ഭാരതം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുത്തു.
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ ഉദ്ഘാടനം ചെയ്തു.

കലയുടെ സ്വാധീനം ജീവിതത്തിൽ വരുത്തുന്ന മാറ്റത്തെ കുറിച്ചും കുട്ടികൾ ഏതെങ്കിലും കലകൾ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിനോടനുബന്ധിച്ച് ആർക്കിടെക്ചർ വിദ്യാർത്ഥികൾ "പൈതൃകവും ഭാവിയും" എന്ന വിഷയത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു.