utuc-
ഓൾ കേരള കൺസ്ട്രക്ഷൻ ആർട്ടിസാൻസ് ആൻഡ് ടെയ്ലറിംഗ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം മുൻ മന്ത്രി ബാബുദിവകാരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം തൊഴിലാളി സൗഹൃദമല്ലെന്ന് മുൻ തൊഴിൽ വകുപ്പ് മന്ത്രി ബാബുദിവകാരൻ. ഓൾ കേരള കൺസ്ട്രക്ഷൻ ആർട്ടിസാൻസ് ആൻഡ് ടെയ്ലറിംഗ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ടി.കെ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേമ ബോർഡുകളുടെ മിനിമം പെൻഷൻ 3000 രൂപയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ്‌ കെ.ചന്ദ്രബാബു ആദ്ധ്യക്ഷനായി. ആർ.എസ്.പി കേന്ദ്ര കമ്മറ്റി അംഗം കെ.ജയകുമാർ, വി.ശ്രീകുമാരൻ നായർ, തിരുവല്ലം സി.മോഹനൻ, വി.കെ.നിശ്ചലാനന്ദൻ, അബ്ദുൽഖാദർ, ഭൂവനചന്ദ്രകുറുപ്പ്, ശക്തികുളങ്ങര ദേവദാസ് എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെമിനാർ ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.ടി.വിമലൻ അദ്ധ്യക്ഷനായി. ഡോ. നാവായിക്കുളം ബിന്നി വിഷയം അവതരിപ്പിച്ചു. അഡ്വ. ജിതേഷ് കുമാർ, ടി.എം.സുനിൽകുമാർ, സി.ഐസക്, അഡ്വ. സനൽ വാമദേവൻ എന്നിവർ സംസാരിച്ചു.