ചവറ: എം.എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഡോ.സുജിത് വിജയൻ പിള്ള എം.എൽ .എ സ്വാതന്ത്ര ദിന സന്ദേശം നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.മധു പതാക ഉയർത്തി. മനേജർ അഡ്വ.എൻ.രാജൻ പിള്ളസ്വാതന്ത്ര ദിന ആശംസയർപ്പിച്ചു. പ്രൊഫ.എൻ.ഗോപാലകൃഷ്ണ പിള്ള ,ഡോ.കാർമൽ തോമസ് ,പ്രൊഫ.പി.പ്രിയ, ,പ്രൊഫ.എം.ബി.കാർത്തിക ,പ്രൊഫ.കെ.ആർ. സുരേഷ് ബാബു ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.അരുൺ അരവിന്ദ് , പ്രൊഫ. ശരണ്യ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽവിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സെക്രട്ടറിമാരായ നൈഫ്
നവാസ് , ഗോഡ് വിൻ,അനീറ്റ , ശിവ കേശ് എന്നിവർ നേതൃത്വം നൽകി.