കൊല്ലം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ വിശ്വകർമ്മ ദിനാഘോഷ ശോഭായാത്ര ഒഴിവാക്കി. മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം അന്ന് ശ്രീ മുളങ്കാടകം ദേവീ ക്ഷേത്ര സന്നിധിയിൽ നടക്കും. സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള തണൽ വീട് പദ്ധതിയുടെ ഉദ്‌ഘാടനവുമുണ്ട്. ആലോചനായോഗം അയത്തിൽ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജെ. ശിവപ്രസാദ് അദ്ധ്യക്ഷത വഹി​ച്ചു. യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശ്ശേരി, ചിത്രാസ് സോമൻ, ഡയറക്ടർ ബോർഡ് അംഗം കെ.ആർ. സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ജി. വിജയൻ ഇഞ്ചവിള, കെ.കെ. ബാബു, ഭദ്രൻ എന്നിവർ സംസാരിച്ചു.